Sunday, September 23, 2012

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി

ഫേസ്ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി 



പേരില്‍ നിന്ന് തന്നെ കാര്യം വ്യക്തം,ഫേസ് ബുക്കിലെ ടൈം ലൈന്‍ കൊണ്ടൊരു മൂവി ഉണ്ടാക്കുന്ന വിദ്യ ആണിത്.ചുമ്മാ ഇരുന്നു ഓരോ ബ്ലോഗിലും കയറി ഇറങ്ങുന്നതിനിടക്ക് കണ്ണില്‍ പെട്ടതാണിത്...
ഒരു വിധം എല്ലാവരും ഇപ്പൊ ടൈം ലൈനിലേക്ക് മാറിയിരിക്കയാണല്ലോ.നമ്മുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ ഒക്കെ ടൈം ലൈനില്‍ അടുക്കി വെച്ചിരിക്കുകയാണ്. അത് വളരെ ലളിതമായി കണ്ടെത്താവുന്ന തരത്തിലായിരുന്നു ടൈം ലൈന്‍ .ഈ ടൈം ലൈനില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ഒരു വീഡിയോ രൂപത്തില്‍ കാണാവുന്ന പരിപാടി ആണ് ഇപ്പൊ പുറത്തിറങ്ങിയിരിക്കുന്നത്. 

ഒരു സാമ്പിള്‍ വീഡിയോ താഴെ കൊടുക്കുന്നു :

ഇതിനായി timelinemoviemaker.com എന്ന ലിങ്കില്‍ പോയ ശേഷം "MAKE YOUR MOVIE" എന്ന ബട്ടണില്‍ ക്ലിക്കുക.ഈ അപ്പ്ളിക്കെഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള അനുവാദം കൊടുക്കുക. "Login With Facebook"  ക്ലിക്ക് ചെയ്യുക.ഇനി കുറച്ചു സമയം കാത്തിരിക്കൂ. നിങ്ങളുടെ ഫോട്ടോകളും, വീഡിയോയും ഒക്കെ ഉള്ള ടൈംലൈന്‍ മൂവി റെഡി.

ഇനിയും ഈ സുന്ദര ടൈംലൈന്‍ ആക്റ്റീവ് ചെയ്യാത്തവര്‍ ആണെങ്കില്‍ Introducing Timeline എന്ന പേജില്‍ പോയി ഉടനെ ആക്റ്റീവ് ചെയ്യാന്‍ ശ്രമിക്കുമല്ലോ?




THANKS: Ajmal Rahman(
ബൂലോകം ടെക്നോളജി എഡിറ്റര്‍)

No comments:

Post a Comment