Wednesday, March 2, 2011

22 സൌജന്യ സി.ഡികള്‍....ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക


ഭാരതത്തിലെ നൂറുകോടിയില്‍‍‍പരം ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഭാഷാ സാങ്കേതിക വിദ്യ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ www.ildc.gov.in www.ildc.in എന്നീ വെബ് സൈറ്റുകളിലൂടെ ഭാരതസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രധാന ഉപകരണങ്ങളും സേവനങ്ങളും താഴെകൊടുക്കുന്നു...

ഫോണ്ട്കോഡ് പരിവര്‍ത്തകര്‍‍സ്പെല്‍ ചെക്കര്‍ഓപ്പണ്‍ ഓഫീസ്
മെസ്സഞ്ചര്‍ഇ-മെയില്‍ ക്ലയന്‍റ്ഒസിആര്‍നിഘണ്ടു
ബ്രൗസര്‍ലിപിമാറ്റംകോര്‍പ്പൊറവേര്‍ഡ് പ്രൊസസ്സര്‍

രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം...


ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി.

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !




മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im ഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ്‌ വായിക്കുന്നതിനായിcibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.

ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍#news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന് കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ