ABOUT ME



എന്റെ പേര് ഉമ്മര്‍ കുട്ടി.
      പ്രശസ്തമായ തിരൂരില്‍ നിന്ന് തെക്കോട്ടുള്ള ബസ്‌ കയറിയാല്‍ ചെന്നിറങ്ങുന്ന ചമ്രവട്ടതാണ് എന്റെ ജനനം.എന്നെ കൂടാതെ വേറെയും പ്രശസ്തരായ മഹാന്മാര്‍ക്ക് ജന്മം കൊടുത്തിട്ടുണ്ട്‌ എന്റെ ഈ സുന്ദരിയായ നാട്.പ്രകൃതി ഭംഗിയും മത സൗഹാര്ധവും അവളുട സൌന്ദര്യത്തിനു ആക്കം കൂട്ടുന്നു.ആര്‍ക്കും ഒരു ശല്യവുമില്ലാതെ അരികിലൂടെ ഒഴുകുന്ന ഒരു കൊച്ചു നിള ഞങ്ങളുട നാടിനെ മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്കൊക്ക പരിചയപ്പെടുത്തിയിരുന്നു.അതായത്,എന്റെ മുന്‍ഗാമികളെ പറഞ്ഞു കൊതിപ്പിച്ച ഒരു കൊച്ചു സ്വപ്നം ഈ നിളക്ക് മുകളിലായി ഏതാണ്ട് പൂവണിയാനുള്ള മട്ടാണ്.എന്നും നിങ്ങളൊക്ക വായിക്കാറുള്ള ചമ്രവട്ടം റഗുലേടര്‍ കം ബ്രിഡ്ജിന്റെ കാര്യാണീ പറയണത്.
      
എന്റെ ഈ നാട്ടില്‍ വളരെ കുറച്ചു കാലമേ ഞാനുണ്ടായിട്ടുള്ളൂ.3-ആം വയസ്സില്‍ ബാപ്പയും ഉമ്മയും കൊച്ചനുജത്തിയും ഞാനും ഈ നാടിനോട് യാത്ര ചോദിച്ചു ഗള്‍ഫ്‌ മണലാരണ്യത്തിലേക്ക് പുറപ്പെട്ടു.പിന്നെ അവിടെ 7 വറ്ഷം.നാട്ടിലെത്തി 2 വറ്ഷം കഴിഞ്ഞുടന്‍ എന്നെ വളന്ചെരിയിലുള്ള ഒരു ഹോസ്ടലിലേക്ക് നാട് കടത്തി.എട്ടു വര്‍ഷത്തോളം അവിടത്തെ വനവാസം കഴിഞ്ഞു തിരിചെത്തിയപ്പം വീണ്ടും നാട് കടത്തി,ഫര്‍മസിക്ക് പഠിക്കാനെന്നും പറഞ്ഞു തമിഴ് നാട്ടിലേക്ക്.3വറ്ഷം അവിടയും.ഇനിയെങ്കിലും എന്റെ നാട്ടിലൊന്നു സുഖിക്കട്ടെയെന്നു കരുതി തിരിചെത്തിയപ്പം ബാപ്പ വീടിനു മുന്നില്‍ ഒരു ഫാന്‍സി കടയും ഇട്ടു എന്ന അവിടെ ഇരുത്തി.
      സുന്ദരികളായ തരുണീണികള്‍ക്ക് വളയിട്ട് കൊടുത്തു കൊടുത്തു ഞാനെന്റ നാടിന്ട സൌന്ദര്യം ആസ്വദിക്കുന്നതിനിടയില്‍ വീണ്ടും സ്ഥല മാറ്റം.ഏട്ടന്റ കടയിലെക്കെന്നും പറഞ്ഞു അല്‍ ഐനിലെ ഒരു ഹോട്ടലീക്ക്.ഒരു വറ്ഷം അവിടം തികച്ചു നാട്ടിലൊന്നു വന്നിട്ട് പുതിയ സ്ഥലത്തേക്ക്,ഖത്തര്‍........ അവിടെ അകൌന്റ്സ് അസിസ്റ്റന്റ്‌ ആയി 2 വറ്ഷം തികച്ചു പിന്നെ ഒന്ന് നാട്ടില്‍ പോയി വന്നു.വീണ്ടും അതെ കമ്പനിയില്‍ പല റോളുകളില്‍ ഒരു നാലഞ്ചു മാസം.പിന്നെ പണിയൊന്നുമില്ലാതെ ഒരു ഒമ്പത്‌ മാസക്കാലം.പിന്നെ വേറെ ഒരു കമ്പനിയില്‍ ആറു മാസം അകൌണ്ടന്‍ഡ്‌  , അഡ്മിന്‍ അങ്ങിനെയങ്ങിനെ.പിന്നെ ചേര്‍ന്ന ഫ്രഞ്ച് കമ്പനിയിലാണ് ഞാനിപ്പോ.അതും ബിസിനസ്‌ കോര്‍ഡിനേട്ടര്‍ ആയിട്ട്.ഫാര്‍മസി പഠിച്ചു അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത ജോലിയുമായി എന്റെ യാത്ര ഇവിട തുടരുന്നു,,,

തൊട്ടടുത്ത്‌ പെണ്‍കുട്ടികളുടെ കോളേജും ഹോസ്ടെലും ഉണ്ടെന്ന ഒറ്റ കാരണത്താല്‍ മാത്രം പഠിച്ച ഫാര്‍മസി പഠിത്തവും അതിനു കാരണമായ പെണ്ണെന്ന സാധനവും ജീവിതത്തില്‍ ഒരിക്കലും ഉപകാരപ്പെട്ടില്ല... 
എന്നോട് ബന്ധപ്പെടാന്‍,
Ummer Kutty.U
Business Coordinator, Invent Group
Doha-Qatar
Mob: +974-33211954
Tel: +974-44985874,
E-mail: ummerkutty.u@gmail.com, ummerkutty.kutty1@gmail.com, ummerkutty.kutty1@yahoo.com,



എന്നെ കൂടുതലറിയാനായി,സന്ദര്‍ശിക്കൂ



PROFILES: