Sunday, January 27, 2013

ഫേസ്ബുക്ക് ഗ്രാഫ് സേര്‍ച്ച് : അടിസ്ഥാന വിവരങ്ങള്‍


ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ നോട്ടിഫിക്കേഷന്‍ ഐക്കണ്‍ കാണാനില്ല. പിന്നെ വിശദമായിട്ട് ഒന്ന് നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത് ഫേസ്ബുക്ക് കൊട്ടിഘോഷിച്ച സേര്‍ച്ച് എഞ്ചിന്‍. ഇന്നുമുതല്‍ എത്തി എന്ന്. നിലവില്‍ യു എസ് ഓഡിയന്‍സിനും, നേരത്തെ വെയിറ്റിങ്ങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാണ് ബീറ്റ വേര്‍ഷന്‍ ഇംഗ്ലീഷ് ഇറക്കിയിട്ടുളത്. എന്തായാലും എനിക്ക് സംഭവം കിട്ടീട്ടോ….

പുതിയ സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ഐക്കണ്‍, മെസ്സേജ് ഐക്കണ്‍, ഫ്രെണ്ട് റിക്വെസ്റ്റ് ഐക്കണ്‍ എല്ലാം വലതുവശത്ത് നമ്മുടെ ഫോട്ടോയുടെ ലെഫ്റ്റ് സൈഡില്‍.. ആണ്. പിന്നെയുള്ള മാറ്റം സെര്‍ച്ച് ചെയ്യാന്‍ ഉള്ള ബാര്‍, ഏറ്റവും മുകളില്‍ ഹൈലൈറ്റ് ചെയ്തു കാണിച്ചിരിക്കുന്നു എന്നതാണ്.
പുതിയ സ്‌ക്രീന്‍ ഒന്ന് കണ്ടുനോക്കൂ
ഇനിയുള്ള വേറൊരു മാറ്റം ഹോം പേജില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെ ‘ബ്രൌസ്’ എന്നൊരു പുതിയ ടാബ് തുടങ്ങിയിട്ടുണ്ട്. താഴെയുള്ള ഇമേജ് നോക്കൂ.
സേര്‍ച്ച് കീ വേര്‍ഡ് അനുസരിച്ച് വളരെപ്പെട്ടന്ന് തന്നെ നമ്മള്‍ ആവശ്യപ്പെട്ടവ നമുക്ക് ലഭിക്കുന്നു. സേര്‍ച്ച് ബാറില്‍ ക്ലിക് ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന പോലെ ഓപ്ഷന്‍സ് നമുക്ക് ലഭിക്കുന്നു.

ഇതാണ് ഡിഫാള്‍ട്ട് മെയിന്‍ മെനു. അതില്‍ ആദ്യത്തെ മൈ ഫ്രണ്ട്‌സ് ക്ലിക്ക് ചെയ്താല്‍, ലഭിക്കുന്ന അടുത്ത വിന്‍ഡോ താഴെ കൊടുത്തിരിക്കുന്നു.

അതില്‍ തന്നെ ഒന്ന് എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നത് തമ്പ് നെയില്‍, ലിസ്റ്റ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യാന്‍ വേണ്ടി ആണ് . രണ്ടു എന്ന് മാര്‍ക് ചെയ്തിരിക്കുന്നത് സെലെക്ഷന്‍ ക്രൈടീരിയകള്‍ ആണ് – നമുക്ക് ഒരാളുടെ അടിസ്ഥാന വിവരമായ ജാതി , കറന്റ് സിറ്റി, ജോലി, നാട്ടിലെ സ്ഥലം, സ്‌കൂള്‍, ഫ്രെണ്ട്ഷിപ് എന്നൊക്കെ റീഡിഫൈന്‍ ചെയ്യാന്‍ സാധിക്കും. ഇതില്‍ ഫ്രെണ്ട്ഷിപ് എന്നത് നമ്മള്‍ നേരത്തെ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഫ്രെണ്ട്‌ലിസ്റ്റ് അടിസ്ഥാനമാക്കിയാണ്. ഫ്രെണ്ട്ഷിപിന്റെ താഴെയുള്ള സീ മോര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബേസിക് ഇന്‍ഫോ ഓപ്ഷന്‍സ് താഴെ കൊടുതിരിക്കുന്നപോലെ ചേഞ്ച് ചെയ്തതായി കാണാന്‍ സാധിക്കും.
തുടന്നു താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ താഴെക്കൊടുത്തിരിക്കുന്ന കൂടുതല്‍ ഓപ്ഷന്‍സ് ഉള്ള വിന്‍ഡോ നമുക്ക് ലഭിക്കും. ഇതുമൂലം വളരെ ആക്കുറേറ്റ് ആയ, നമ്മള്‍ ഉദ്ദേശിക്കുന്ന ഇന്‍ഫര്‍മേഷന്‍ നമുക്ക് ലഭിക്കുന്നു.
ആദ്യത്തെ മെയിന്‍ മെനുവിലെ രണ്ടാമത്തെ ഓപ്ഷന്‍ ആയ ഫ്രോട്ടോസ് ഓഫ് മൈ ഫ്രെണ്ട്‌സ് ക്ലിക്ക് ചെയ്തു നോക്കൂ, നമ്മുടെ ഫ്രെണ്ട്സിന്റെ ഫോട്ടോസ് എല്ലാം നമുക്ക് ലഭിക്കും. അതില്‍ നമുക്ക് തംബ് നെയില്‍ ആയി മാത്രമേ ഫോട്ടോസ് കാണാന്‍ സാധിക്കൂ. അവിടെയുമുണ്ട് സ്‌പെസിഫിക് ഫോടോ സെലക്ട് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍.
മുകളില്‍ കൊടുത്തിരിക്കുന്ന പിക്ചറില്‍, ഏറ്റവും അവസാനം ഉള്ള മൂന്ന് ഓപ്ഷനും വളരെ ഈസിയായി മനസ്സിലാക്കാവുന്നതാണ് ആരാണ് ഈ ഫോടോ എടുത്തത്, ആരൊക്കെയാണ് ടാഗ് ചെയ്യപ്പെട്ടത്, എവിടെ വച്ച് എടുത്തതാണ് എന്നിവ.
ആദ്യത്തെ മെയിന്‍ മെനുവിലെ മൂന്നാമത്തെ ഓപ്ഷന്‍ രേസ്റ്റൊറന്റ്റ്  നിയര്‍ ബൈ യൂ ക്ലിക്ക് ചെയ്താല്‍ താഴെ കാണിച്ചിരിക്കുന്ന സ്‌ക്രീന്‍ കിട്ടും. അവിടെയും നമുക്ക് വേണ്ടപോലെ കസ്ടമൈസ് ചെയ്ത് സെലെക്റ്റ് ചെയ്യാന്‍ ഓപ്ഷന്‍ ധാരാളം ഉണ്ട്.
മുകളിലെ ചിത്രത്തിലെ പ്ലേസ് ടൈപ്പ് സബ് ടാബ് ക്ലിക്ക് ചെയ്താല്‍ നമുക്ക് ബാര്‍, തിയെറ്റര്‍,ഹോട്ടല്‍ , പാര്‍ക്ക് എല്ലാം സെലക്റ്റ് ചെയ്യാന്‍ സാധിക്കും.
ആദ്യത്തെ മെയിന്‍ മെനുവിലെ നാലാമത്തെ ഓപ്ഷനായ ഗ്രെയിം മൈ ഫ്രെണ്ട്‌സ് പ്ലേ യും മറിച്ചല്ല, താഴെകൊടുത്തിരിക്കുന്ന ഇമേജ് നോക്കൂ.
ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്നതു ഡിഫാള്‍ട്ട് ഗെയിം ലിസ്റ്റ് ആണ് . മുകളിലെ ഇമേജില്‍ ആപ്പ് ടൈപ്പ് (ആപ്ലികേഷന്‍ ടൈപ്പ് ) എന്ന ഡ്രോപ്പ് ഡൌണ്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ കാറ്റഗറി അനുസരിച്ച് മാത്രമുള്ള ഗെയിം നമുക്ക് സെലെക്റ്റ് ചെയ്യാന്‍ കഴിയുന്നു.
ഇനിയുള്ളത് മെയിന്‍ മെനുവിലെ മ്യൂസിക് മൈ ഫ്രെണ്ട്‌സ് ലൈക് ആണ് . താഴെകൊടുത്തിരിക്കുന്ന ഇമേജു നോക്കൂ .
ഇവിടെയുള്ള വലതു വശത്തുള്ള ടാബില്‍ പേജ് ടൈപ്പ് എന്ന ഓപ്ഷന്‍ അടിസ്ഥാനമാക്കിയാണ് നമുക്ക് ലെഫ്റ്റ് സൈഡില്‍ ഇന്‍ഫോ ലഭിക്കുന്നത്. ഈ ചിത്രം ഒന്നു നോക്കൂ..
മെയിന്‍ മെനുവിലെ ഫോട്ടോസ് ഐ ലൈക്കിഡ് എന്നതാണ് അടുത്തത് . താഴയുള്ള ഇമേജില്‍ നിന്നും ഇത് നമുക്ക് ഈസിയായി മനസ്സിലാക്കാം.
ലൈക്കിഡ് ബൈ എന്ന സബ് ഓപ്ഷനില്‍ നമുക്ക് നമ്മുടെ ഫ്രെണ്ട്‌സില്‍ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട് .
ആദ്യത്തെ മെയിന്‍ മെനുവിലെ ഏറ്റവും താഴെയുള്ള സീ മോര്‍ പ്രസ് ചെയ്യുമ്പോള്‍ കിട്ടുന്ന കണ്ടിന്യൂവേഷന്‍ ആണ് ഈ സ്‌ക്രീന്‍.
അടുത്ത മെയിന്‍ ഓപ്ഷന്‍ ആയ ഗ്രൂപ്പ് മൈ ഫ്രെണ്ട്‌സ് ആര്‍ ഇന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്നസ്‌ക്രീനിന്റെ ഇമേജ് ആണ് താഴെകൊടുത്തിരിക്കുന്നത്.
ഇവിടെ മെംബെര്‍ഷിപ് എന്ന സാബ് ഓപ്ഷനില്‍ നമുക്ക് നമ്മുടെ ഫ്രെണ്ട്‌സ് ജോയിന്‍ ചെയ്തിരിക്കുന്ന ഗ്രൂപ്പ് കാണാന്‍ കഴിയും. ഡിഫാള്‍ട്ട് ആയി കുറച്ചു ഫ്രെണ്ട്‌സിന്റെ പേരുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. അദര്‍ എന്ന സബ് ടാബ് ക്ലിക്ക് ചെയ്താല്‍ നമുക്ക് ഒരു പ്രത്യേക ഫ്രെണ്ട് ജോയിന്‍ ചെയ്തിരിക്കുന്ന ഗ്രൂപ്പുകള്‍ എല്ലാം കാണാന്‍ കഴിയും.
അടുത്ത ഓപ്ഷന്‍ ഫ്രെണ്ട്‌സ് ഓഫ് മൈ ഫ്രെണ്ട്‌സ് പേര് സൂചിപ്പിച്ചിരിക്കുന്ന പോലെ ഡിഫാള്‍ട്ട് ആയി നമ്മുടെ ഫ്രെണ്ട്‌സിന്റെ ഫ്രെണ്ട്‌സ് ലിസ്റ്റ് നമുക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്. ആ ലിസ്റ്റില്‍ നമുക്ക് ഏറ്റവും കൂടുതല്‍ മ്യൂച്ചല്‍ ഫ്രെണ്ട് ഉള്ള ആളുടെ പ്രൊഫൈല്‍ ആയിരിക്കും ഡിഫാള്‍ട്ട് ലിസ്റ്റില്‍ ആദ്യം കാണിക്കുന്നത്. അവിടെയും നാം നേരത്തെ മൈ ഫ്രെണ്ട്‌സ് ക്ലിക്ക് ചെയ്തപ്പോള്‍ ലഭിച്ച സെയിം വിന്‍ഡോ തന്നെ ആണ് ലഭിക്കുന്നത്. അടുത്ത പിച്ചര്‍ നോക്കൂ.
ഇവിടെയും ലിസ്റ്റ് ചെയ്യാനും, തമ്പ് നെയില്‍ ഓപ്ഷനും ഉണ്ട് . മേല്‍പ്പറഞ്ഞപോലെ നമുക്ക് ഒരാളുടെ ബേസിക് വിവരമായ ജാതി , കറന്റ് സിറ്റി, ജോലി, നാട്ടിലെ സ്ഥലം, സ്‌കൂള്‍, ഫ്രെണ്ട്ഷിപ് എന്നൊക്കെ റീഡിഫൈന്‍ ചെയ്യാന്‍ ഇവിടെയും സാധിക്കും. ഇവിടെയും ഫ്രെണ്ട്ഷിപ് എന്നത് നമ്മള്‍ നേരത്തെ ക്രിയേറ്റ് ചെയ്തിരിക്കുന്ന ഫ്രെണ്ട്‌ലിസ്റ്റ് അടിസ്ഥാനമാക്കിയാണ്. ഫ്രെണ്ട്ഷിപിന്റെ താഴെയുള്ള സീ മോര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബേസിക് ഇന്‍ഫോ ഓപ്ഷന്‍സ് താഴെ കൊടുതിരിക്കുന്നപോലെ ചേഞ്ച് ചെയ്തതായി കാണാന്‍ സാധിക്കും.
തുടന്നു താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍കൂടുതല്‍ ഓപ്ഷന്‍സ് നമുക്ക് ലഭിക്കും.
ഇതുമൂലം നമ്മള്‍ ഉദ്ദേശിക്കുന്ന ഫ്രെണ്ടിന്റെ മാത്രം ഫ്രെണ്ട്സ് ലിസ്റ്റ്  നമുക്ക് ലഭിക്കുന്നു.
അടുത്ത മെയിന്‍ ഓപ്ഷന്‍ ആയ പ്ലേസസ് മൈ ഫ്രെണ്ട്സ് ഹാവ് ബീന്‍ ടൂ വും മുകളില്‍ പറഞ്ഞിരുന്ന രേസ്റൊരന്റ്റ് സെര്‍ച്ചും ഒന്ന് തന്നെയാണ്. അതെ വിന്‍ഡോയും അതെ സബ് ടാബുകളും നമുക്ക് ലഭിക്കും.
അടുത്ത മെയിന്‍ ഓപ്ഷന്‍ ആപ്സ് മൈ ഫ്രെണ്ട് യൂസ്, എന്നതും മുകളില്‍ പറഞ്ഞിരുന്ന ഗെയിം മൈ ഫ്രണ്ട്സ് പ്ലേയും സെയിം വിന്‍ഡോ വിത്ത്‌ സെയിം ടാബുകള്‍ ആണ്. അടുത്ത പിച്ചര്‍ നോക്കൂ.
അടുത്ത മെയിന്‍ ടാബ് ആണ് മൂവീസ് മൈ ഫ്രെണ്ട്സ് ലൈക്, ഇതും മ്യൂസിക് മൈ ഫ്രെണ്ട്സ് ലൈക്‌ എന്ന ഓപ്ഷനും, ഒന്ന് തന്നെയാണ് . താഴെയുള്ള ഇമേജു നോക്കൂ.
നേരത്തെ ഞാന്‍ സൂചിപ്പിച്ചപ്പോലെ വലതു വശത്തുള്ള ഒപഷനില്‍ പേജ് ടൈപ്പ് എന്ന ഓപ്ഷന്‍ അടിസ്ഥാനമാക്കിയാണ് നമുക്ക് ലെഫ്റ്റ് സൈഡില്‍ മൂവീസ് പേജ് ഇന്‍ഫോ ലഭിക്കുന്നത്. ഈ ചിത്രം ഒന്നു നോക്കൂ.
ഏറ്റവും അവസാനത്തെ മെയിന്‍ ടാബ് ആണ് കറന്റ്‌ സിറ്റീസ് ഓഫ് മൈ ഫ്രെണ്ട്സ്. താഴെയുള്ള ഇമേജില്‍ നിന്നും ഇത് വളരെ ഈസിയായി മനസ്സിലാക്കാന്‍ നമുക്ക് കഴിയും.
ഇങ്ങനെ നിരവധി സെര്‍ച്ച് ഒപ്ഷനുകളുടെ ഒരു സങ്കരയിനം ഫേസ് ബുക്ക് പ്രോഡക്റ്റ് ആണ് ഗ്രാഫ് സെര്‍ച്ച്…..; പഴയ സെര്‍ച്ച് ഒപ്ഷനെക്കാളും അല്പം കൂടി ഫാസ്റ്റ് ആണ് പുതിയ സെര്‍ച്ച്… .,നേരത്തെ സൂചിപ്പിച്ചപോലെ നമ്മുടെ ഫ്രെണ്ട്‌സ്, ഗ്രൂപ്പ് നെയിം, എന്ന് വേണ്ട ഫേസ്ബുക്കില്‍ അപ്‌ടേറ്റ് ആയിട്ടുള്ള എല്ലാ വിവരങ്ങളും നമുക്ക് ലഭിക്കും.
മുകളില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് ഗ്രാഫ് സെര്ചിന്റെ ബാലപാഠങ്ങള്‍ മാത്രമാണ്. നമുക്ക് എന്ത് കീ വേര്‍ഡ് വേണമെങ്കിലും സെര്‍ച്ച് ചെയ്യാം. ഉറപ്പായിട്ടും അതിനുത്തരം ലഭികുകയും ചെയ്യും.
ഇനിയെന്താ വേണ്ടേ ചുമ്മാ ഇരുന്നു സെര്‍ച്ചിക്കോ!!!
Thanx: Ghostrider @ Bhoolokam

1 comment:

  1. This means that farmacia on line effectively stimulates the brain to pump out more
    of this medication. Wireless nags aside, the Lumia 900 on AT&T's LTE network is no longer there for things like construction and the maintenance of your armies. Anaxamander was taking the idea that farmacia on line creates a better than normal experience Loe 2004:71. Anyone living and eating in the modern world, although the next instance of recorded pharmacy did not occur until the 1st century AD.

    Visit my web site: Full Report

    ReplyDelete