നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ സി.ജി.സി ഖത്തര്‍ വിപണിയില്‍
ടച്ച് സ്‌ക്രീന്‍ സൗകര്യമുള്ള നോക്കിയ സി 5..03 സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി (സി.ജി.സി) ഖത്തര്‍ വിപണിയിലിറക്കി. 3.5 ജി, 3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ബ്ലുടൂത്ത്, വൈ ഫൈ, ജി.പി.എസ്, 3.2 ഇഞ്ച് സ്‌ക്രീന്‍, ഫുള്‍ സ്‌ക്രീന്‍ ക്യുവെര്‍ടി, അല്‍ഫാ ന്യൂമെറിക് കീ പാഡ്, ഹാന്റ് റൈറ്റ് റെക്കഗ്‌നിഷന്‍, 5 മെഗാ പിക്‌സല്‍ ക്യാമറ, 40 എം.ബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍.
ഏറ്റവും പുതിയ സൗജന്യ ഒ.വി മാപ്പുകള്‍, ഹാന്റ് ഫ്രീ നാവിഗേഷന്‍ സൗകര്യം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സപ്പോര്‍ട്ട്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ലൊക്കേഷന്‍ ഷെയറിംഗ്, കൂടുതല്‍ വിളിക്കുന്ന നമ്പറുകള്‍ ഹോം സ്‌ക്രീനില്‍ കാണാനുള്ള സൗകര്യം എന്നിവയുമുണ്ട്.
870 റിയാലിന് സി.ജി.സി ഷോറൂമുകളില്‍ ഫോണ്‍ ലഭിക്കുമെന്ന് സി.ജി.സി സി.ഒ.ഒ അനില്‍ മഹാജന്‍ പറഞ്ഞു. 1000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 25 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ, 11.5 മണിക്കൂര്‍ സംസാര സമയം, 4.5 മണിക്കൂര്‍ ത്രീ ജി ഉപയോഗം, 35 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് സംഗീതം എന്നീ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ് ബാറ്ററിയെന്നും അനില്‍ മഹാജന്‍ അറിയിച്ചു.
No comments:
Post a Comment