ഓണം, വിഷു,ക്രിസ്മസ് ഇതിനൊക്കെ സ്കൂളില്‍ ലീവ് ഉണ്ടാകും എന്നല്ലാതെ ഞാനിത് വരെ അത് ആഘോഷിച്ചിട്ടില്ല.പഠിച്ചത് ഒരു ഇസ്ലാമിക ഹോസ്റ്റലില്‍ ആയതു കൊണ്ട് ആയിരിക്കാം ഇതിനെ കുറിച്ചുള്ള അറിവും കുറവാണ്.അങ്ങിനെയിരിക്കെ സഫാരി മാളിലെ കീര്‍ത്തി ഹോട്ടലിന്റെ ബ്രോഷര്‍ കാണാനിടയായി.
വെറും 20 റിയാലിന് 28 വിഭവങ്ങളടങ്ങിയ ഒന്നൊന്നര സദ്യ.ആദ്യമേ ബുക്ക് ചെയ്യണം . 10 റിയാലിന് "വഴിയോരം " എന്ന ഹോട്ടലില്‍ ഇതിലും നന്നായി സദ്യ കഴിക്കാമെന്കിലും വിഷുവിന്റെ ഒരു സുഖം കിട്ടില്ലല്ലോ അതിനു.എങ്കില്‍ പിന്നെ ഇക്കുറി വിഷു ഒന്ന് ആഘോഷിച്ചാലോ എന്നൊരു ചിന്ത.കൂടെ ജോലി ചെയ്യുന്ന ഓഫീസ് സ്റ്റാഫുകളില്‍ രണ്ടു ഹിന്ദു സുഹൃത്തുക്കളും കൂടി ഉണ്ട്.വെള്ളിയാഴ്ച തന്നെ വിഷു ആയതു കൊണ്ട് നന്നായി ആഘോഷിക്കുകയും ചെയ്യാം.
വെറും 20 റിയാലിന് 28 വിഭവങ്ങളടങ്ങിയ ഒന്നൊന്നര സദ്യ.ആദ്യമേ ബുക്ക് ചെയ്യണം . 10 റിയാലിന് "വഴിയോരം " എന്ന ഹോട്ടലില്‍ ഇതിലും നന്നായി സദ്യ കഴിക്കാമെന്കിലും വിഷുവിന്റെ ഒരു സുഖം കിട്ടില്ലല്ലോ അതിനു.എങ്കില്‍ പിന്നെ ഇക്കുറി വിഷു ഒന്ന് ആഘോഷിച്ചാലോ എന്നൊരു ചിന്ത.കൂടെ ജോലി ചെയ്യുന്ന ഓഫീസ് സ്റ്റാഫുകളില്‍ രണ്ടു ഹിന്ദു സുഹൃത്തുക്കളും കൂടി ഉണ്ട്.വെള്ളിയാഴ്ച തന്നെ വിഷു ആയതു കൊണ്ട് നന്നായി ആഘോഷിക്കുകയും ചെയ്യാം.
വ്യാഴം രാത്രി ഷിനോജിന്റെ മുറിയില്‍ വിഷു സ്പെഷ്യല്‍ "പാനീയ പാനനം" നടക്കുമ്പോള്‍ ഞാനെന്റെ ഈ ആശയം മുന്നോട്ടു വെച്ചു.ആദ്യം ഞാന്‍ പ്ലാനിട്ടത് എന്റെ സഹമുറിയന്മാരായ മനോജ് ഭായിയേം രാജീവേട്ടനേം മാത്രം കൂട്ടി പോയാലോ എന്നാണു.കാരണം മറ്റൊന്നുമല്ല, അവസാനമായി കിട്ടിയത് ജനുവരി മാസത്തെ ശമ്പളമാണ്,അതും 35 ദിവസം മുന്‍പ്.സാമ്പത്തിക മാന്ദ്യം തരക്കേടില്ലാതെ ബാധിച്ച ഒരു കമ്പനിയിലാണ് ജോലി. പിന്നെ കരുതി എല്ലാരും കൂടി ആകുംബം അതിനൊരു പ്രത്യേക സുഖമല്ലേ എന്ന്.അങ്ങിനെ പിരിവു തുടങ്ങി.ആഗ്രഹം എന്റേത് ആയതു കൊണ്ടും ബാക്കി ഒന്നിനും വെളിവില്ലാത്തത് കൊണ്ടും ഞാന്‍ തന്നെ ആദ്യം 50 റിയാല്‍ എടുത്തു.ഒന്നിന്റെ അടുത്തും കാശ് ഇല്ലാത്തതോണ്ട് എല്ലാരും അക്കൌണ്ടാന്റിനോട് എടുക്കാന്‍ പറഞ്ഞു.അങ്ങിനെ പുള്ളി ഒരു 110 റിയാലും എടുത്തു.പിന്നെ ശിനോജും രാജീവേട്ടനും കൂടി 20.എന്നാലും വേണം ഒരു 20 കൂടി.അത് സഹേഷും തന്നു.
ഫിറ്റ് തീരെ അല്ലാത്ത രാജീവേട്ടനുമായി പോയാല്‍ വിഷു ആഘോഷം ജയിലില്‍ ആയിരിക്കും,ട്രാഫിക് നിയമം ലംഘിച്ചതിന്. നേരെ ക്യാമ്പില്‍ ചെന്നപ്പോ കണ്ണില്‍ ആദ്യം പെട്ടത് ഡ്രൈവര്‍ അമാനുള്ള.ഉറങ്ങാന്‍ പോകുകയായിരുന്ന അവനേം കൂട്ടി നേരെ സഫാരി മാളിലേക്ക്. നേരെ മുകളില്‍ ചെന്ന് കീര്തിയില്‍ ചോദിച്ചപ്പം പറഞ്ഞു താഴെ പോയി കൂപ്പണ് വാങ്ങണമെന്ന് .അങ്ങിനെ താഴെ ചെന്ന് കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പം പറഞ്ഞു കൌണ്ടര്‍ നമ്പര്‍ "9,10" എന്നിവയിലാണ് കൂപ്പണ് എന്ന്.ഈ രണ്ടു കൌണ്ടറിലും നിക്കണ ഫിലിപ്പിനുകള്‍ക്ക് എന്തോന്ന് സദ്യ . എന്നാലും പോയി ചോദിച്ചു.അവന്‍ 10 എണ്ണം തന്നിട്ട് പറഞ്ഞു കഴിഞ്ഞുവെന്നും ഇനി ഒരെണ്ണം അപ്പുറത്തെ
കൌണ്ടറില്‍ നിന്നും വാങ്ങിക്കോ എന്നും .അവന്നു ഒന്ന് കൈ എത്തിക്കാവുന്നതെയുള്ളൂ ,അതിങ്ങു വാങ്ങി തന്നേക്ക് എന്ന് പറഞ്ഞപ്പം അവന്റെ ഭാഷ കലര്‍ന്ന ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. നമുക്ക് വഴങ്ങുന്ന ഭാഷയല്ല അവന്‍ എടുത്തു ഇടുന്നത് എന്ന് തിരിച്ചറിഞ്ഞ ഞാന്‍ നേരെ അപ്പുറത്തെ
കൌണ്ടറിലേക്ക് , ബാക്കി ഒരു കൂപണിനായി.
അതും വാങ്ങി പുറത്തിറങ്ങാന്‍ നേരം വെറുതെ ഒന്ന് കൂപ്പണൊക്കെ നോക്കിയതാ,ഒരു കൂപ്പണിന് മാത്രം ഒരു വ്യത്യാസം.സഫാരി സാധാരണ കൊടുക്കാറുള്ള 20 ന്റെ ഗിഫ്റ്റ് വൌച്ചര്‍ ആണ് കൂപ്പണ്‍ ആയി തന്നിട്ടുള്ളത്.അതില്‍ ഒന്ന് 25 ന്റെ കൂപ്പണ്‍, മാര്‍കര്‍ കൊണ്ട് വെട്ടി 20 ആക്കിയിരിക്കുന്നു.നാളെ ഇതും കൊണ്ട് വരുമ്പോള്‍ ഞാന്‍ തരികിട കാണിച്ചതാണെന്ന് എങ്ങാനും പറഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ.അതുമായി വീണ്ടും ആദ്യത്തെ കൌണ്ടറിലേക്ക് .അത് കണ്ട അവന്‍ പറഞ്ഞു : "കുഴപ്പമില്ല, അതിന്റെ പിറകിലുള്ള ഒപ്പിനാണ് വില" എന്ന്.അങ്ങിനെ സമാധാനത്തോടെ പുറത്തിറങ്ങി നേരെ പാര്‍ക്കിംഗ് ഗ്രൌണ്ടിലേക്ക്...
പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് എനിക്ക് പറ്റിയ ഒരു പൊട്ടത്തരം മനസ്സിലായത്.വന്നത് അമാനുള്ളയേം കൂട്ടിയിട്ടു,പക്ഷെ എന്തില്‍ ? പിക്കപ്പിലോ ഉര്‍വാനിലോ!!! ഞങ്ങള്‍ടെ കമ്പനിയിലെ ഡ്രൈവര്‍മാര്‍ക്ക് സ്ഥിരമായിട്ട് വണ്ടിയില്ല, അതിന്റെ ബുദ്ധിമുട്ട് അപ്പൊ മനസ്സിലായി.ഒരു 15 മിനുട്ടോളം പാര്‍കിങ്ങിലെ ഓരോ വണ്ടിയും അരിച്ചു പെറുക്കി.അവസാനം കണ്ടെത്തി.ഒരു മൂന്നു വട്ടമെങ്കിലും ആ പോത്തിന്റെ മുന്നിലൂടെ ഞാന്‍ പോയി കാണും, ഞാന്‍ കണ്ടില്ലേലും അവന്നു എന്നെ കണ്ടൂടായിരുന്നോ.2 മിനിറ്റ് കൊണ്ട് നടക്കാനുള്ള ദൂരമേ ഉള്ളൂ ,പറഞ്ഞിട്ട് കാര്യമില്ല.ശരീര വളര്ച്ചക്കൊത്ത ബുദ്ധി വളര്‍ച്ച ഇല്ലാത്ത പയ്യനാ,എന്നേം കാത്തു ഒരു ദിവസം ഫുള്‍ അവിടെ കിടന്നെന്നും വരും.അങ്ങിനെ അവനേം കൂട്ടി നേരെ റൂമിലേക്ക്.
രാത്രി കിടക്കാന്‍ വൈകിയെങ്കിലും അതിരാവിലെ 11.20ന്നു തന്നെ എണീറ്റു.കുളിച്ചു മാറ്റി ഒരുങ്ങി പള്ളിയില്‍ പോയി.തിരിച്ചു വന്നു നോക്കുമ്പം റൂമില്‍ ഒറ്റ ഒന്ന് എണീറ്റിട്ടില്ല. എല്ലാത്തിനേം കുത്തി പൊക്കി എഴുന്നേല്‍പ്പിച്ചു,ഷിനോജിനേം രാജീവേട്ടനേം കൂട്ടി നേരെ സഫാരീക്ക്.ചെന്നപ്പം സമയം 1.15,നീണ്ട ക്യു .ക്യൂവില്‍ നിക്കണ നേരം പിറകിലേക്ക് നോക്കിയപ്പം, ഞങ്ങളെ കമ്പനിയിലെ വൈദ്യുതി വകുപ്പിലെ ഇലക്ട്രീശന്‍ പ്രദീപും മരം വകുപ്പിലെ ആശാരി ഗിരീശനും.രണ്ടു പേരും തലേന്ന് കൂപ്പണ്‍ വാങ്ങാതെയാണ് വന്നു നിക്കണത്.ഒടുവില്‍ ക്യൂവില്‍ കൂപ്പണുമായി നിക്കണ ഏതോ ഒരുത്തന്‍ 2 കൂപ്പണ്‍ കൊടുത്തു.ഒരു മണിക്കൂറോളം നിന്നിട്ടും ക്യൂവിനൊരു അനക്കവുമില്ല.കാര്യം അന്വേഷിച്ചപ്പഴാണ് അറിയാന്‍ കഴിഞ്ഞത്,സദ്യ കഴിഞ്ഞു!!!
അങ്ങിനെ അവര്‍ വീണ്ടും അരിക്ക് വെള്ളം വെച്ചിരിക്കയാണെന്ന് കൂടി അറിഞ്ഞപ്പം അത് ഒരു വാക്കേറ്റതിനു കാരണമായി.വരിയില്‍ നിക്കുന്നത് മലയാളികളല്ലേ, കഥ പറയാനുണ്ടോ.ഓരോരുത്തര്‍ പ്രതിഷേധം അറിയിക്കല്‍ തുടങ്ങി.അതിനിടക്ക് ചിലരുടെ ഓവര്‍ ടെകിംഗ് ബഹളം കൂടാന്‍ കാരണമായി. അതിനിടക്ക് തെറിയഭിഷേകം കാഴ്ച വെച്ച ഒരു മലയാളി തന്റെ സംസ്കാരം പ്രകടമാക്കി.അതിനിടക്ക് ഒരുത്തന്‍,"ഞങ്ങള്‍ കാശ് കൊടുത്തു നിന്റെയൊക്കെ മുന്നില്‍ ഇരക്കാന്‍ വന്നതല്ല, കൂപ്പണ്‍ കൊടുത്തത് ഇന്നൊന്നുമല്ലല്ലോ,നിങ്ങളെ കൊണ്ട് പറ്റില്ലെങ്കില്‍ പിന്നെ ആ പണിക്കു നിക്കരുത്, വീട്ടില്‍ വന്ന വിരുന്നുകാരുടെ മുന്നില്‍ നാണം കെടുന്നത് ഞങ്ങളാണ്".അവസാനം തെറികളില്‍ തൈരും മോരും ചേര്‍ത്തത് വരാന്‍ തുടങ്ങി.അതിനിടക്ക് കടക്കാരന്റെ വായില്‍ നിന്നു അറിയാതെ , "ഇവിടെയല്ലല്ലോ കാശ് കൊടുത്തത്, താഴെ കൌണ്ടെറില്‍ അല്ലേ,അവിടെ പോയി ചോദിക്ക്" എന്നും വീണു.പിന്നെ പറയാനുണ്ടോ പൂരം.തല്ലു അല്ലാത്തതൊക്കെ നടന്നു.ഇതിനിടക്ക് സമാധാന ശ്രമത്തിനു ചുക്കാന്‍ പിടിക്കാനിറങ്ങിയ സെക്യുരിറ്റിക്കും കിട്ടി തള്ളും തെറിയും .ഒടുവില്‍ ഒന്ന് രണ്ടു മാന്യന്മാര്‍ ഇടപ്പെട്ട് രംഗം ഒന്ന് തണുപ്പിച്ചു.എല്ലാ വെള്ളിയാഴ്ചയും പെങ്ങളുടെ നാത്തൂന്‍ ഉണ്ടാക്കുന്ന വളയിട്ട കൈ കൊണ്ടുണ്ടാക്കിയ ബിരിയാണി ആണ് കഴിക്കാറ്.അത് തിന്നാല്‍ മതിയാരുന്നു.ചുമ്മാ ഓരോ ആഗ്രഹങ്ങള്‍ വരുത്തി വെക്കുന്ന വിനകള്‍ .
3 മണി വരെ നീണ്ട ക്യു നില്‍ക്കലിനൊടുവില്‍ വരിയുടെ മുന്നിലെത്തി. പതിനൊന്നു പേര്‍ക്കുള്ള 28 വിഭവങ്ങള്‍ ആകുമ്പം ഉന്തു വണ്ടി നിര്‍ബന്ധം.കൂപ്പണും കൊടുത്തു വിഭവങ്ങള്‍ ശേഖരിക്കല്‍ തുടങ്ങി. എങ്ങിനെ കൂട്ടിയിട്ടും 13 കടക്കുന്നില്ല. ചോദിച്ചപ്പം പറഞ്ഞു, ചോറിനകത്തു ഒരു മുളകുണ്ട്, അത് ഒന്ന്.വാഴന്റെ ഇല ഒന്ന്. പഴം ഒന്ന്.പപ്പടം ഒന്ന്.അതിന്നു വാഴന്റെ ഇല കിട്ടിയില്ലല്ലോ എന്ന് അറിയിച്ചപ്പം ഇപ്പൊ തീര്‍ന്നതേയുള്ളൂ എന്ന്.നേരെ കൌണ്ടെറില്‍ ചെന്ന് കാര്യം പറഞ്ഞു, വേപ്പിന്റെ ഇല അടക്കം 17 കടക്കുന്നില്ലല്ലോ മാഷേ എന്ന്.കൂടി നിന്നവര്‍ ചിരിച്ചപ്പം അതിലും പങ്കു ചേര്‍ന്ന് എന്നല്ലാതെ ഒരു മറുപടി ആരും പറഞ്ഞില്ല.ഏതായാലും ഇതെങ്കിലും കിട്ടിയില്ലേ എന്ന് കരുതി ഞാനും പിന്നീടൊന്നും പറഞ്ഞില്ല.അപ്പഴും ചോര്‍ വെന്തിട്ടില്ല.അങ്ങിനെ മൂന്നേകാല്‍ ആയപ്പഴേക്കും ചോറും റെഡി.
അത്രേം വൈകിച്ചതിനു റൂമില്‍ എത്തിയ ഉടനെ ചീത്ത വിളിയും കേട്ടു. അവന്മാര്‍ക്ക് അറിയില്ലല്ലോ ഞങ്ങളവിടെ അനുഭവിച്ച യാതനകള്‍.അങ്ങിനെ എല്ലാം എടുത്തു നേരെ ഓഫീസീക്ക്.ഓഫീസിലാകുംബഴേ എല്ലാര്‍ക്കും ഒരുമിച്ചു ഇരിക്കാന്‍ പറ്റൂ.ക്യാമ്പില്‍ പോയി പേപ്പര്‍ കൊണ്ട് വന്നു നിലത്തു വിരിച്ചു.ആകെ കിട്ടിയ രണ്ടു വാഴന്റെ ഇല ഞാനും ശിനോജും എടുത്തു.ബാക്കി ഉള്ളവന്മാര്‍ക്ക് പ്ലേറ്റും.
പാര്‍സല്‍ പൊട്ടിച്ചു തുറന്നു നോക്കുമ്പം കണ്ണ് തള്ളിപ്പോയി ."പകുതിയിലേറെ പാത്രവും കാലി".ഉടനെ സഹേഷിന്റെ കമന്റ് ," ഇനി ഇതിന്റെ കൂടെ ഒന്നും ഫ്രീ കിട്ടിയില്ലല്ലോ എന്ന് ആരും പരാതി പറയില്ലല്ലോ,ദാ കിടക്കണ് കാലി പാത്രങ്ങള്‍". ചോറിന്റെ പാത്രം തുറന്നപ്പം അത് കേരള സര്‍ക്കാര്‍ കൊടുത്ത രണ്ടു രൂപയുടെ അരിയാണോ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സംശയം പ്രകടിപ്പിച്ചു.അത്രയ്ക്ക് നല്ല മണം. 20 കൊടുത്തവനും അല്ലാത്തവനും എന്നെ തെറി വിളിക്കാന്‍ തുടങ്ങി.
ചോറിന്റെ മണവും ഇവന്മാരുടെ തെറിയും സഹിച്ചു ജീവിതത്തിലെ ആദ്യത്തെ വിഷു സദ്യ സന്തോഷത്തോടെ ഞാന്‍ അകത്താക്കി.ഓരോ പാക്കറ്റും ശ്രദ്ധയോടെ പൊട്ടിച്ചു ചോറിലെക്കൊഴിച്ചു കുഴച്ചു കഴിച്ചു.അതിനിടക്ക് രാജീവേട്ടന്‍ തന്ന പ്രതമനന്‍ എന്ന സാധനവും കൂട്ടി കുഴച്ചു.ഇനി പായസം എവിടെ എന്ന് ചോദിച്ചപ്പം അതല്ലേ തന്നത് എന്ന്.ജീവിതത്തിലാദ്യമായി പായസത്തിനു ഇങ്ങിനെ ഒരു പേരുണ്ടെന്ന് പഠിച്ചു.ചുമ്മാതല്ല ചോറിലോഴിച്ചപ്പം അതിനൊരു മധുരം.മാനം കാക്കണമല്ലോ, കളയാതെ തിന്നു ചര്‍ദി
ക്കാന്‍ വന്നിട്ട് പോലും.അപ്പഴാണ് സിനേശന്‍ പറയണത് , പ്രതമനന്‍ അല്ല പ്രഥമന്‍ ആണ് എന്ന്.
ഇനിയിപ്പോ പ്രതിമ തന്നെയായാലും കഴിച്ചു കഴിഞ്ഞല്ലോ.മുസ്ലിങ്ങളുടെ പോത്ത് ബിരിയാനിക്കോ ക്രിസ്ടിയന്സിന്റെ കേക്കിനോ ഒരു കണ്ഫ്യുഷനും ഇല്ല.ഇവന്മാരുടെ സദ്യക്കാണ് കണ്ഫ്യുഷന്‍. ഏതാണ്ട് ഒരേ മുഖചായത്തിലുള്ള കൊറേ വിഭവങ്ങളും,ഓരോ പേരും.എന്റെ വീട്ടില്‍ ഈ കണ്ട എല്ലാ സാധനത്തിനും ഉപ്പേരി എന്നാണു പറയല്‍.ഉടനെ കല്ല് പോലത്തെ ഒരു സാധനം കാണിച്ചു സഹേഷ് പറഞ്ഞു,ഇതാണ് ശെരിക്കും ഉപ്പേരി എന്ന്.
തീറ്റിയൊക്കെ കഴിഞ്ഞപ്പം 4 മണി കഴിഞ്ഞെങ്കിലും ഒന്ന് ഉറങ്ങാന്‍ കിടന്നു.പിന്നെ എണീക്ക്നത് 8 മണിക്ക്. എഴുന്നേറ്റ ഉടന്‍ എല്ലാരും കൂടി ഒരുമിച്ചിരുന്നു ചീട്ടു കളിക്കുന്നതിനിടയില്‍ ഷിനോജ് വന്നു സഫാരിയിലേക്ക് വിളിച്ചു.ഞങ്ങള്‍ എത്തിക്കോളാം എന്നും പറഞ്ഞു ഞങ്ങള്‍ കളി തുടര്‍ന്നു.
സഫാരിയിലെതിയ ഞങ്ങള്‍ ഷിനോജിനേം മനോജിനേം തിരഞ്ഞു നടന്നു. Detergent സെക്ഷനില്‍ എത്തിയപ്പം മുന്നില്‍ നില്‍ക്കുന്നു രണ്ടു പേരും.അവര്‍ക്ക് മുന്നില്‍ ഒരു ഫിലിപ്പിന്‍ പെണ്ണ് എന്തോ സാധനം എടുത്തു വര്‍ണിക്കുന്നു.അവിടെത്തിയ ഞാന്‍ ഒരു നിമിഷം ഒന്ന് ഞെട്ടി. ഈ മാസം പെണ്ണ് കെട്ടാന്‍ നാട്ടില്‍ പോകാനിരിക്കുന്ന അവന്നു ഒരു സാധനം കാണിച്ചു ആ കൊച്ചു പറയുന്നു , "this is to control sex".അത്രേം ആളുകള്‍ക്കിടയില്‍ വെച്ച് ഇവര്‍ ഒറ്റയ്ക്ക് ഇതെന്തോ ഭാവിചാണെന്നും പറഞ്ഞു ഞാനും സിനെഷനും ആ ക്ലാസ്സില്‍ പങ്കാളികളായി.അവള്‍ തുടര്‍ന്നു:"ഇത് നിങ്ങള്‍ മുറിയില്‍ 2 മീറ്റര്‍ ഉയരത്തില്‍ ചുവരിലോ മറ്റു വല്ലതിന്റെയും മുകളിലോ വെക്കുക.15 മിനിറ്റ് കൂടുമ്പോള്‍ ഇത് സ്പ്രേ ചെയ്തു കൊണ്ടിരിക്കും.ഇത് റൂമിലോ ബാത്ത് റൂമിലോ അടുക്കളയിലോ വെക്കാവുന്നതാണ്". ഈശ്വരാ ....ഇത്രേം ദൂരം ഇരുന്നു ഇതെങ്ങിനെ പ്രവര്‍ത്തിക്കാനാണ് എന്ന് വിജാരിക്കുംബം അവളുടെ അടുത്ത കമന്റ്: പിന്നെ നിങ്ങള്ക്ക് ഒരു തരത്തിലുള്ള ജന്തുക്കളില്‍ നിന്നും ശല്യമുണ്ടാകില്ല എന്ന്.അപ്പഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്. " This is to control Sex" എന്നല്ല അവള്‍ പറഞ്ഞത്. മറിച്ച്, "This is to Control Insects" എന്നാണു.
എന്തായാലും റൂമില്‍ മുട്ട കറി ഉണ്ടെങ്കിലും ഒരു ചിക്കനും വാങ്ങി ഒമാന്‍ ചിപ്സും കൊറിച്ചു റൂമിലേക്ക് ഞങ്ങള്‍ യാത്രയായി...
innale office il ithaayirunnu work alle... ningalkokke shambalam tharunnavane paranjaal mathiyallo...
ReplyDeleteEnthaayaalum avatharanam ushaar aayittund.. keep it up
ReplyDeletekollam ettinte pani kitty alle kurachu koodi improve chayanundu shariyaikolum
ReplyDeletefaavam nee alle...kollada machu...ennalum nee prathamane parmathan akiyallodey
ReplyDeletehai....machu ninte avdharanam nannaittund ...avesanam food kittiyallo,
ReplyDeleteinnalum vishyasikaan pattatha oru kariyam und nei foodinu vendi 50riyalittennu parayunnethaa....,aaaa...adutha paravishyamenkilum ithu pole yulla puluvukal ozhivakaan shramikkanam...all the best..,iniyum orubadu kaipulla anubavangel undavettennu pararthanayode...........
chummaathalla njaan 50 irakkiyathu.chelappo aa cash company thaarum
ReplyDeleteThis comment has been removed by the author.
ReplyDeletecompany tharum 50 adiyayirikkum avde okke vrithiked akkiyathinu....
ReplyDeleteithu avanmaarengaanum kaanatte
ReplyDeleteഅതോടെ കീര്‍ത്തിയുടെ കീര്‍ത്തി കൂടി അല്ലെ?
ReplyDeleteഎന്നിട്ട് കുരുത്തംകെട്ടവന്‍ കുരുതക്കെടോന്നും ചെയ്തില്ലല്ലോ...
പിള്ളേരല്ലേ ജീവിച്ചു പൊക്കോട്ടെ എന്ന് വെച്ചു
ReplyDeleteനമ്മുടെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്
ReplyDeletehttp://bloggersworld.forumotion.in