Saturday, February 5, 2011

നിശബ്ദ നോവായി മറ്റൊരു ഗദ്ദാമ


ഒരു കൂകി തെളിഞ്ഞ എഴുതുകാരനൊന്നുമല്ല ഞാന്‍.ചില പ്രത്യേക സാഹചര്യത്തില്‍ എഴുതേണ്ടി വന്നു,എഴുതി.അത് കൊണ്ട് തന്നെ തെറ്റൊക്കെ ഉണ്ടെങ്കില്‍ അത് നിങ്ങട വിധിയായി കൂട്ടുക...             




           ഗദ്ദാമ- കാവ്യയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള പടം.പ്രേക്ഷകരും കാവ്യയും ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു ചിത്രമാണ് അത്.ഏറെ കുറെ കഥയും കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും കേട്ട് കഴിഞ്ഞപ്പോള്‍ ഒരു ശുഭ പ്രതീക്ഷ എനിക്കും ഇല്ലാതില്ല.ഇത് വരെ ആരും വിഷയീഭവിക്കാത്ത ഒരു പുതിയ പ്രമേയമാണ് ഈ ചിത്രം അനാവരണം ചെയ്യണത്.

              ഗദ്ദാമ എന്ന "ഗള്‍ഫിലെ വീട്ടു ജോലിക്കാരികള്‍" അനുഭവിക്കുന്ന കഷ്ട്ടപ്പാട് പലപ്പോഴും പുറം ലോകം അറിയുന്നില്ല.ഏതെല്ലാം തരത്തിലാണ് അവര്‍ ചൂഷങ്ങല്‍ക്കിരയാകുന്നതെന്ന് ഒരു സന്നദ്ധ സംഘടനകളും അന്വേഷിചിട്ടുമില്ല.പീഡനം പരിധിക്കപ്പുറം കടക്കുമ്പോള്‍ മാത്രം അവിടം വിട്ടു വല്ല അഭയാര്‍ഥി ക്യാമ്പുകളിലും വല്ലവരും എത്തിയാല്‍ രണ്ടു മൂന്നു ദിവസം tv യില്‍ അത് വാര്‍ത്തയാകും,പിന്നെ അതും കെട്ടടങ്ങും.നൂറില്‍ ഒരു പതിനഞ്ചു ശതമാനമെങ്കിലും കാണും ബുദ്ധിമുട്ടോ പീഡനങ്ങളോ ഇല്ലാത്തവര്‍.ഇവരൊക്കെ നാട്ടിലെത്തിയാല്‍ സമൂഹം ഇവരെ കാണുന്നത് മറ്റൊരു കണ്ണോടു കൂടിയാണ്. അറബി വീട്ടിലെ ജോലിക്കാരി ആണവള്‍ എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഇരുത്തി മൂളുന്ന നമ്മള്‍ പലപ്പോഴും യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാകണമെന്നില്ല ആ മൂളല്‍.

              കാര്യങ്ങളിങ്ങനയൊക്കെയാണെങ്കിലും ഞാനിവിടെ ചര്‍ച്ച ചെയ്യണത് ആ സിനിമയിലെ കഥയല്ല,മറിച്ചു എന്റെ ജീവിതത്തിലും ഉണ്ടായ ഒരു അനുഭവമാണ്,ഒരു ഗദ്ദാമയുടെ.ഞങ്ങള്‍ നബീസ മൂത്തമ്മ(ഉമ്മാന്റെ എട്ടതിയേയാണ് ഞങ്ങളുടെ നാട്ടില്‍ മൂത്തമ്മ എന്ന് വിളിക്കാറ്) എന്ന് സ്നേഹത്തോടെ വിളിച്ച നഫീസ എന്ന ഒരു ഗദ്ദാമയുടെ കഥ.

              മൂന്നാം വയസ്സില്‍ ഞാനും പെങ്ങളും ഉമ്മയും ഉപ്പാന്റെ കൂടെ ഗള്‍ഫിലെത്തി.7 വര്‍ഷത്തോളം ഞങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്.ഞങ്ങള്‍ താമസിച്ചിരുന്നത് അല്‍ ഐനിലെ മഹ്തരാള്‍ എന്ന സ്ഥലത്തായിരുന്നു.എല്ലാ വ്യാഴാഴ്ചകളിലും ഞങ്ങളെ കാണാന്‍ ഈ മൂത്തമ്മ വരാറുണ്ടായിരുന്നു.സത്യത്തില്‍ ഇവര്‍ ഞങ്ങട മൂത്തമ്മ അല്ലായിരുന്നു.എന്റെ ഉമ്മാന്റെ ഏട്ടത്തി(മൂത്തമ്മ)യുടെ വീടിനടുതാണ് ഇവരുടെ വീട്.അങ്ങിനയാനെന്നു തോന്നുന്നു ഇവരെയും ഞങ്ങള്‍ മൂത്തമ്മ ആക്കിയത്.എപ്പോ വന്നാലും ഞങ്ങള്‍ക്ക് പത്തു ദിര്‍ഹം മൂത്തമ്മ തരും.അപ്പൊ തുടങ്ങും ബാപ്പ അവരെ ചീത്ത പറയല്‍.മറ്റൊന്നും കൊണ്ടല്ല,അറബിയുടെ അടുത്ത് നിന്ന് ഇറങ്ങുമ്പോള്‍ ആങ്ങളയുടെ മക്കള്‍ക്ക്‌ കൊടുക്കാനും വണ്ടി ചെലവിനും എന്ന് പറഞ്ഞു 25 ദിര്‍ഹം വാങ്ങിയായിട്ടാണ് പുള്ളിക്കാരിയുടെ വരവ്.വണ്ടിക്കു 5,എനിക്കും പെങ്ങള്‍ക്കും കൂടി 20 ഉം.അന്ന് ഞങ്ങള്‍ക്ക് പോകുന്ന കാശും പോകാത്ത കാശും തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടായിരുന്നില്ല.കിടന്നുറങ്ങുമ്പോള്‍ ഉമ്മ കാശ് അടിച്ചു മാറ്റും.നേരം വെളുക്കുമ്പോള്‍ കാശ് കാണില്ല.ഞങ്ങള്‍ കരുതും ഇതാണ് പോകുന്ന കാശ് എന്ന്.അടുത്ത പ്രാവശ്യം മൂത്തമ വരുമ്പോള്‍ പറഞ്ഞു ഞങ്ങള്‍ക്കിനി പോകാത്ത കാശ് മതിയെന്ന് .അങ്ങിനെ പിന്നീടവര്‍ 1 ദിര്‍ഹത്തിന്റെ coins തന്നു തുടങ്ങി.അത് ആരും അടിച്ചു "മാറ്റിയിരുന്നില്ല". 

               എപ്പോ വന്നാലും ഉപ്പാനോടും ഉമ്മാനോടും മൂത്തമ്മ സങ്ങടങ്ങള്‍ പറയുന്നത് കേള്‍ക്കാം.അറബി വീട്ടിലെയും നാട്ടിലെയും പ്രയാസങ്ങള്‍.അവര്‍ക്കൊരു ബുദ്ധിക്കു സ്ഥിരതയില്ലാത്ത മകനും കെട്ടിക്കാനായ 2 പെന്മക്കലുമാനു ഉണ്ടായിരുന്നത്.ഭര്‍ത്താവ് മരിച്ചതാണോ കാര്യം ഒഴിവാക്കിയതാണോ എന്നൊന്നും എനിക്കറിയില്ല.ഞങ്ങള്‍ നാട്ടിലെ അവരുടെ വീട്ടില്‍ പോഇട്ടൊക്കെയുണ്ട്.വളരെ ചെറിയ വീട് ആണ് അവരുടേത്.അതും അവരുടെ സ്വന്തം അല്ല.ആങ്ങളയുടെ വീട് ആണത്.

              ഒരിക്കല്‍ എന്തോ ദേഷ്യം വന്നപ്പോള്‍ അവരുടെ അറബി അവരെ പിടിച്ചു തല്ലി,എന്നിട്ട് അവരെ പുറത്താക്കി വീടും പൂട്ടി പുറത്തു പോയി.ഇവര്‍ ഒരു കോണി വെച്ച് അകത്തു കയറി വീട്ടിലെ എല്ലാ പണികളും തീര്‍ത്തു വെച്ചു.അറബി പുറത്തു നിന്ന് ഭക്ഷണവുമായി വന്നപ്പം കാണുന്നത് വീട്ടില്‍ ഭക്ഷണമൊക്കെ തയ്യാറായി ഇരിക്ക്നതാ.നിന്നെയല്ലേ ഞാന്‍ പുറത്താക്കി എന്ന് ചോദിച്ച അറബിയോട് അവര്‍ പറഞ്ഞത്, " നീ എന്റെ ആങ്ങളയല്ലേ,നീ തല്ലിയെന്ന് കരുതി എനിക്ക് ഇട്ടെറിഞ്ഞു പോകാനൊക്കോ,ഇതൊക്കെ ഞാന്‍ തന്നെ തീര്‍ക്കണ്ടേ,ആങ്ങളമാരുടെ അടുത്ത് നിന്ന് തല്ലു കിട്ട്നതൊക്കെ സാധാരണയല്ലേ " എന്നാണു.അറബി കരഞ്ഞു പോയത്രേ അത് കേട്ടിട്ട് .അങ്ങിനെ ആ അറബി എന്റെ ഉപ്പാനെ വന്നു കണ്ടു മാപ്പ് പറയുകയുമുണ്ടായി.അപ്പൊ അറബി പറഞ്ഞതാണ് ,ആങ്ങളയുടെ മക്കള്‍ക്ക്‌ എന്ന് പറഞ്ഞിട്ടാണ് കാശ് വാങ്ങുന്നത് എന്ന കാര്യം.

              പറയാന്‍ പാടുണ്ടോ എന്നറിയില്ല,മൂതമ്മാക്ക് ഗള്‍ഫില്‍ ഒരു ഭര്‍ത്താവുണ്ടായിരുന്നു.പുള്ളിക്ക് നാട്ടില്‍ ഭാര്യയും മക്കളും ഉണ്ട് എന്നത് മൂതംമാക്കും അറിയാമായിരുന്നു.എന്നാലും ഗള്‍ഫില്‍ നിയമപ്രകാരം അവര്‍ ഭാര്യ ഭാര്താക്കന്മാരായി ജീവിച്ചു.ഈ കാര്യം മൂത്തമ്മയുടെ വീട്ടുകാര്‍ക്കോ അയാളുടെ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു.അറിയുന്ന എന്റെ വീട്ടുകാര്‍ അത് പരസ്യമാക്കുകയോ ചെയ്തില്ല.ഈ കാര്യത്തില്‍ എന്റെ വീട്ടുകാര്‍ അവരെ കുറ്റപ്പെടുത്തുന്നത് ഒരിക്കല്‍ പോലും ഞാന്‍ കേട്ടിട്ടും ഇല്ല.ഒരിക്കല്‍ ഞങ്ങള്‍ ഒരു ഷോപ്പില്‍ കയറി 35 ദിര്‍ഹത്തിനു കണ്ട മാക്സി മൂത്തമ്മയുടെ അടുത്തും,അതെ കടയുടെ കവരും അവിടെ കിടക്കുന്നു.അതില്‍ പെന്ന് കൊണ്ട് 115 എന്ന് എഴുതിയിരിക്കുന്നു.കാര്യം ചോദിച്ചപ്പോള്‍ മൂത്തമ്മ പറഞ്ഞു,അത് പുള്ളിക്കാരന്‍ കൊടുതതാനെന്നു.എന്റെ ഉമ്മ അവരോടു അതിനു 35 ദിര്‍ഹമേ ഉള്ളൂ എന്ന സത്യം പറഞ്ഞു.അതിനു അവര്‍ മറുപടി പറഞ്ഞത്,"എത്ര ആയാലും അവര്‍ക്കിത് എനിക്ക് വാങ്ങി തരാന്‍ തോന്നിയല്ലോ,എനിക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതിയല്ലേ കൂട്ടിയിട്ടത് ,എനിക്ക് സന്തോഷം ആയി ,അത് മതി."എന്നാണു.

              7 വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടിലേക്ക് പോരുമ്പോള്‍ ഞങ്ങളെ യാത്രയാക്കാന്‍ മൂത്തമ്മയും വന്നിരുന്നു.എന്റെ ഏട്ടനെക്കാള്‍ അന്ന് കരഞ്ഞത് ഈ മൂതമ്മയാണ്.പിന്നീട് നാട്ടില്‍ വന്നപ്പോഴൊക്കെ ഞങ്ങളെ കാണാന്‍ മൂത്തമ്മ വന്നിട്ടുണ്ട്.പിന്നീടൊരിക്കല്‍ കേള്‍ക്കുന്നത് മൂത്തമ്മ മരിച്ചു എന്നാണു,ഗ്യാസ് സിലിന്ടെര്‍ പൊട്ടിയിട്ടു.മറ്റാര്‍ക്കും ഒരു പരിക്ക് പോലുമില്ലത്രേ.അത് സത്യമാണോ അല്ലെ എന്ന് ആരും അന്വേഷിക്കാനും നിന്നിട്ടില്ല.എന്നാലും ഉമ്മ ഇടയ്ക്കു പറയും,അതൊരു അപകടമൊന്നും ആകില്ല എന്ന്.ഉമ്മാക്ക് സംശയം അവരുടെ ഗള്‍ഫ്‌ ഭര്‍ത്താവിനെയാണ്.അവന്‍ ഒരു പക്ഷെ മൂതംമയെ ഒഴിവാക്കാന്‍ വേണ്ടി ചെയ്യിപ്പിച്ചതായിരിക്കും എന്നാണു ഉമ്മയുടെ വിശ്വാസം.അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാനും മനസ്സ് കൊണ്ട് വിശ്വസിച്ചു.

              ഇത് കഴിഞ്ഞു ഇപ്പൊ 12 വര്‍ഷത്തോളമായി.ഇക്കഴിഞ്ഞ വക്കെഷന് ഉമ്മയുമൊതു തിരൂരില്‍ പോയ ഞാന്‍ ഒരു സ്ത്രീയെ കാണാനിടയായി.എവിടേയോ കണ്ടു മറന്നൊരു മുഖം.അവര്‍ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു.ഞാനവരെ ഉമ്മാക്ക് കാണിച്ചു കൊടുത്തു.ഉമ്മാക്ക് ആളെ മനസ്സിലായി.അവര്‍ കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു.അതിനിടക്ക് ഉമ്മ എന്നോട് ചോദിച്ചു നിനക്കിവരെ അറിയുമോ എന്ന്.ഇല്ലാന്ന് പറഞ്ഞപ്പം ഉമ്മ പറയുവാ,ഇത് നമ്മളെ നബീസ മൂതമ്മാന്റെ മൂത്ത മകളാണ് എന്ന്.ഞാനും ഒരുപാട് നേരം അവരോട് സംസാരിച്ചു.പോരുന്ന വഴിക്ക് ഉമ്മ പറഞ്ഞു ,അവര്‍ക്കും ആരോ വിസ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടത്രേ , പിന്നെ അവള്‍ക്കും അയാളെ തന്നെയാണ് സംശയം എന്ന്.എന്തെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു നബീസ മൂതമ്മാന്റെ മരണത്തിലെന്ന്.

              ഇത് കേട്ട ഞാന്‍ എന്നോട് തന്നെ ചോദിച്ചു,ഒരു പക്ഷെ അയാള്‍ തന്നെയാകുമോ എന്റെ മൂതമ്മയെ കൊന്നത് !! അപ്പൊ ഈ കഥകളൊക്കെ അവരുടെ മക്കളും അറിഞ്ഞിരുന്നോ! അവരുടെ പട്ടിണി മാറ്റാന്‍ അവരുടെ ഉമ്മ തിരഞ്ഞെടുത്ത വഴി ഇതാണെന്ന് അറിഞ്ഞപ്പം അവര്‍ ഞങ്ങളുടെ മൂതമ്മയെ ശപിചിരുന്നോ !!! ഉത്തരം ഇല്ലാത്ത ചോദ്യങ്ങളുമായി ഞാന്‍ വീണ്ടും ഗള്‍ഫ് മണ്ണിലേക്ക്. അങ്ങിനയെത്ര ഗദ്ദാമമാര്‍ ഇവിടെ വാഴുകയും വീഴുകയും ചെയ്യുന്നു......


17 comments:

  1. kollam ........... realy touching........

    ReplyDelete
  2. പറയാന്‍ പാടുണ്ടോ എന്നറിയില്ല, ഭൂമി വട്ടത്തില്‍, അത് കറങ്ങുന്നതും വട്ടത്തില്‍, ഏറ്റവും വിലയുള്ളതും ഇല്ലാത്തതുമായ പൂജ്യം വട്ടത്തില്‍, സൂര്യന്‍ വട്ടത്തില്‍, ലോകത്തുള്ള മിക്കതും ഇങ്ങിനെ വട്ടതിലാണേല്‍ പിന്നെ ഈ ചമ്രവട്ടതുകാരനും ഇത്തിരി വട്ടായാലെന്താ !!

    ReplyDelete
  3. ...super da...its really touching,all have to understand what we "Pravasies" are...

    ReplyDelete
  4. പേരില്‍ തന്നെ അത് ഉണ്ടെല്ലോ ??? പിന്നെ വേറെ എന്തിന്

    ReplyDelete
  5. @ s.george: oru poochendaayi ee abhinandhanam njaan ente hridayathil sookshikkunnu

    ReplyDelete
  6. Ente mone nee oru sambhavamaaa...Alla prasthanam

    .... Sinesh ...

    ReplyDelete
  7. നാം സ്നേഹത്തോടെയും പരിഹാസതോടെയും വിളിക്കുന്ന 'ഗദ്ദാമ' അറബിയില്‍ 'ഖാദിമ'ആണ് (خادمة).
    'ഗദ്ദാമകള്‍' ഇല്ലാത്ത ഒരു ഗള്‍ഫിനായി നമുക്ക് പ്രാര്‍ഥിക്കാം.

    ReplyDelete
  8. Thanks!!

    Nyaan Thaamasikkunna Flatinaduthe
    oru Indonesian penkuttikku vedanikkunna
    anubhavam Undaayittunde..

    ReplyDelete
  9. വായിച്ചു കൊള്ളം പിന്നെ നമ്മുടെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്
    http://bloggersworld.forumotion.in

    ReplyDelete