Saturday, January 29, 2011

ബ്രൗസറിനുള്ളില്‍ യുട്യൂബ് ഫേസ്ബുക്ക് വീഡിയോകള്‍ ഫുള്‍സ്ക്രീനായി കാണാന്‍



യൂട്യൂബ് വീഡിയോകള്‍ ഫുള്‍സ്ക്രീനില്‍ കാണുവാനായി വീഡിയോയുടെ താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതിയല്ലോ.എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ മുഴുവന്‍ ഡെസ്ക്ടോപ്പ് മുഴുവനും നിറഞ്ഞാണല്ലോ വീഡിയോ കാണാറ്. ചില സമയത്ത് നിങ്ങളുടേ ബ്രൗസര്‍ വിന്‍ഡോ മാത്രം നിറഞ്ഞ രീതിയില്‍ കാണുന്നതായിരിക്കും സൗകര്യം. ഇങ്ങനെ കാണുന്നതിനായി ലിങ്കില്‍ ചെറിയ ഒരു മാറ്റം വരുത്തിയാല്‍ മതിയാകും

ഇത് യതാര്‍ത്ഥ ലിങ്ക്.. http://www.youtube.com/watch?v=ruL5IzvCscI

ഇനി ഇതില്‍ ചെറിയൊരു മാറ്റം വരുത്താം. http://www.youtube.com/v/ruL5IzvCscI 

ലിങ്കിലെ മാറ്റം ശ്രദ്ധിച്ചിരിക്കുമല്ലോ. ഒറിജിനല്‍ ലിങ്കില്‍ watch?v= എന്ന ഭാഗം നീക്കി അവിടേ v/ എന്നാക്കിയിരിക്കുന്നു.


    ഇനി ഇതു പോലെ തന്നെ ഫേസ്ബുക്ക് വീഡിയോയും ചെയ്യാന്‍ കഴിയും. ഫേസ്ബുക്ക് വീഡിയോ മുഴുവനായും കണ്ട് കഴിയുമ്പോള്‍ "Go to Video" എന്ന ഒരു ഓപ്ഷന്‍ വരുമല്ലോ. അതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോയുടേ പേജ് തുറന്ന് വരും. ആ പേജിന്റെ അഡ്രസ്സ് ബാറില്‍ നോക്കിയാല്‍ ആ വീഡിയോയുടേ  video ID ലഭിക്കും. ഇനി താഴെ കൊടുക്കുന്ന രീതിയില്‍ ലിങ്ക് സെറ്റ് ചെയ്യുക.
http://www.facebook.com/v/videoid.  ഉദാ:http://www.facebook.com/v/132147326849937

ഇത് ബ്രൗസര്‍ ജാലകം മുഴുവനായി വീഡീയോ കാണുന്നതിന് മാത്രമല്ല, ഫേസ്ബുക്കിലില്ലാത്തവര്‍ക്കും ഈ ലിങ്ക് ഷെയര്‍ ചെയ്താല്‍ വീഡിയോ കാണാന്‍ സാധിക്കും.

2 comments:

  1. എന്തുവാടെ ഇത് മുഴുവനും മറ്റുള്ളവയില്‍ നിന്നും കോപ്പി ആണല്ലോ

    ReplyDelete
  2. oridathu ninnu mattoridathu paste cheythu aa arivu ithu vazhi kooduthal perkku pakaruka.allaathe ithonnum svanthamaayi kandu pidikkaanirunnaal njaan edison aayi pokum

    ReplyDelete