പുതിയ കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ ഒരുപാട് ട്രയല്‍ സോഫ്റ്റ് വെയറുകള്‍ ടൂള്‍ബാറുകള്‍ തുടങ്ങി നിങ്ങള്‍ക്കാവശ്യമില്ലാത്ത പലതും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഇവ പലപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറിനെ സ്ലോ ആക്കുന്നുണ്ടാകാം. സിസ്റ്റം സ്റ്റാര്‍ട്ടാക്കുമ്പോള്‍ ബൂട്ട് ആകാന്‍ ഒരുപാട് സമയം എടുക്കുന്നുമുണ്ടാകും. ഇതെങ്ങനെ ഒഴിവാക്കാം?. ഒന്നാമത്തെ വഴി നിങ്ങള്‍ക്കാവശ്യമില്ലാത്ത സര്‍വീസുകളും ആപ്ലിക്കേഷനുകളും മാനുവലായിട്ട് നീക്കം ചെയ്ത് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. സ്റ്റാര്‍ട്ട് മെനു-->റണ്‍ --> MSCONFIG കൊടുത്ത് റണ്‍ ചെയ്താല്‍ ഇത് സാധിക്കും.
ഇതിനു വേണ്ടി ഉപയോഗിക്കാവുന്ന ഒരു സൗജന്യ ആപ്ലിക്കേഷനാണ് സ്ലിംകമ്പ്യൂട്ടര്‍ . ഈ ആപ്ലിക്കേഷന്‍ മുഖേന കമ്പ്യൂട്ടര്‍ പെര്‍ഫോമന്‍സ് സ്പീഡ് വര്‍ധിപ്പിക്കാനും ഓപ്റ്റിമൈസ് ചെയ്യാനും സാധിക്കും.പക്ഷെ ഈ സോഫ്റ്റ് വെയറില്‍ രെജിസ്ട്രി ക്ലീനറും ഓപ്റ്റിമൈസറും ഇല്ല എന്നത് ഇതിന്റെ ഒരു പോരായ്മയാണ്. എങ്കിലും മൊത്തം കമ്പ്യൂട്ടര്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇത് നല്ലൊരു സഹായം ആയിരിക്കും.
ഇന്‍സ്റ്റാള്‍ ചെയ്ത് സ്കാന്‍ ചെയ്യാന്‍ റണ്‍ സ്കാന്‍ ക്ലിക്ക് ചെയ്യുക.സ്കാനിങ്ങിനു ശേഷം വരുന്ന റിസല്‍റ്റില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വല്ലതും ഉണ്ടെങ്കില്‍ അത് അണ്‍ ടിക് ചെയ്യാവുന്നതാണ്.
ഈ ആപ്ലിക്കേഷന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇത് വിന്‍ഡോസിന്റെ എല്ലാ വേര്‍ഷനുകളിലും പ്രവര്‍ത്തിക്കും
No comments:
Post a Comment