Monday, January 31, 2011

ഇന്റര്‍നെറ്റ്‌ ഇല്ലാതെ മലയാളം ടൈപ്പ് ചെയ്യാം


എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത.



ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം.
മെയിലുകള്‍ മലയാളത്തില്‍ ആക്കാന്‍ അവസരം ഒരുക്കി തന്ന
ഗൂഗിള്‍ തന്നെ ആണ് അതിനെ പരിഷ്കരിച്ചു ഇങ്ങനെ ആക്കിയിരിക്കുന്നത് .
ഗൂഗിള്‍ ലാബ്സ് ന്റെ പുതിയ ഉല്പന്നം ആയ IME സോഫ്റ്റ്‌ വെയറിനെ കുറിച്ച് ആണ്
പ്രതിപാദിക്കുന്നത് .
ഗൂഗിള്‍ ട്രന്‍സ്ലിട്ടെരേശന്‍ ആപ്ലികേശന്‍ ആണിത്.
ഇന്പുട്ട് മെത്തേഡ് എഡിറ്റര്‍ എന്നാണ് മുഴുവന്‍ പേര്.
മലയാളം, അറബിക്, ബംഗാളി,തമിഴ് തുടങ്ങി പതിനാലു
ഭാഷകളിലായി ട്രാന്‍സ്ലേഷന്‍ നടത്താന്‍ ഇതിലൂടെ സാധിക്കും.
നേരത്തെ ഓണ്‍ ലൈന്‍ ആപ്ലിക്കേഷന് ആയി അവതരിപ്പിച്ച ഇത്
ഇപ്പോള്‍ ഓഫ് ലൈന്‍ ആയും പ്രവര്‍ത്തിക്കും.
എന്ന വെബ്‌ സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ ലോഡ്‌ ചെയ്തു
ഉപയോഗിക്കാം .വിന്‍ഡോസ്‌ xp,vista, വിന്‍ഡോസ്‌ 7 എന്നിവയില്‍ പ്രവര്‍ത്തിക്കും.
അതായത് ഇന്റര്‍നെറ്റ്‌ ഇല്ലാതെ നമുക്ക് മലയാളത്തില്‍
പലതും തയാറാക്കാം എന്ന്.
ഇത് തികച്ചും ഫ്രീ ആണ്..
ഇന്റെര്‍നെറ്റ് വേണ്ട.
എന്നിങ്ങനെ കുറെ നല്ല ഗുണങ്ങള്‍ ഇതിനുണ്ട്.
യഥാര്‍ത്ഥത്തില്‍ ട്രാന്‍സിലേഷന്‍ അല്ല ഇവിടെ നടക്കുന്നത്.
നാം ടൈപ്പ് ചെയ്യുന്ന വാക്കുകളെ അവയുടെ അര്‍ഥം അനുസരിച്ച് മാറ്റുകയല്ല.
പകരം നാം ടൈപ്പ് ചെയ്യന്ന റോമന്‍ അക്ഷരങ്ങളെ അവയുടെ ഉച്ചാരണം അനുസരിച്ച്
നമ്മള്‍ സെലക്ട്‌ ചെയ്യുന്ന ഭാഷയിലേക്ക് മാറ്റുന്നു.


ഉപയോഗിക്കുന്ന രീതി
ആദ്യമായി സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ്‌ ചെയ്യുക.
രണ്ടു രീതിയില്‍ ഉള്ള സോഫ്റ്റ്‌ വെയേര്‍ കിട്ടും.
നിങ്ങളുടെ സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്നത് എടുക്കുക.
ഇന്‍സ്റ്റാള്‍ ചെയ്യുക.
IME ആപ്ലികേശന്‍ വിന്‍ഡോയുടെ എഡിറ്റ്‌ ബാറില്‍ പിന്തുണക്കുന്ന
ഭാഷകളുടെ ഒരു പട്ടിക കാണാം.
ഇതില്‍ നിന്നും നമുക്ക് ആവശ്യമായ ഭാഷ സെലക്ട്‌ ചെയ്യാം.


സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ ടൈപ്പിംഗ്‌ ആരംഭിക്കാം.
നമ്മുടെ ഭാഷയില്‍ എങ്ങനെ ഉച്ചരിക്കുന്നോ അതിനെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യണം.
ഉദാഹരണം കളര്‍ എന്ന് വേണമെങ്കില്‍ ഇന്ഗ്ലിഷില്‍ kalar എന്ന് ടൈപ്പ്
ചെയ്‌താല്‍ മതി.
ടൈപ്പ് ചെയ്തിട്ട് സ്പേസ് ബാര്‍ അമര്‍ത്തുമ്പോള്‍ അതാ അവിടെ മലയാളത്തില്‍ വരുന്നത് കാണാം.
ടെക്സ്റ്റ്‌ കളര്‍ ചേഞ്ച്‌ ചെയ്യാനും ഹൈപ്പേര്‍ ലിങ്ക് ചേര്‍ക്കാനും
തുടങ്ങി നിരവധി ഫോര്‍മാറ്റിംഗ് ഒപ്ഷന്‍ ടൂള്‍ ബാറില്‍ ഉണ്ട്.
ശെരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ചില വാക്കുകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കിട്ടുകയില്ല.
അപ്പോള്‍ സജഷന്‍ മെനു എടുത്തു നോക്കാം.
വാക്ക് ടൈപ്പ് ചെയ്തു സ്പേസ് കീ അമര്തുന്നതിനു മുന്‍പ് വാക്കിന്റെ അവസാനം
ക്ലിക്ക് ചെയ്യുകയോ ബാക് സ്പേസ് കീ അമര്‍ത്തുകയോ ചെയ്‌താല്‍ മതി.നമുക്ക്
ആവശ്യമുള്ള വാക്ക് സജഷന്‍ മെനുവിലും കിട്ടുന്നില്ലെങ്കില്‍
അഡ്വാന്‍സ്‌ ഓപ്ഷന്‍ ഉപയോഗിച്ച് വാക്ക് തയാറാക്കാം.
ടൂള്‍ ബാറിലെ ഐക്കണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാരക്ടര്‍ സെലെക്ടര്‍ ലഭിക്കും.
ഇവിടെ നാം തിരഞ്ഞെടുത്ത ഭാഷയുടെ അക്ഷരങ്ങള്‍ കാണാം.
ഇതില്‍ ഓരോ അക്ഷരങ്ങള്‍ തിരഞ്ഞെടുത്തു നമുക്കാവശ്യമായ വാക്ക്
നിര്‍മ്മിക്കാം .
ഇതിനിടയില്‍ ചില വാക്കുകള്‍ ഇന്ഗ്ലിഷ് ആയി നില നിര്‍ത്താന്‍ctrl+gഅമര്‍ത്തുക.
വീണ്ടും അമര്‍ത്തുമ്പോള്‍ സെലെക്റ്റ് ചെയ്ത ഭാഷ ലഭിക്കും.
ഓരോ വാക്ക് ടൈപ്പ് ചെയ്തതിനു ശേഷവും shift+space ആണ് അമര്തുന്നത് എങ്കിലും
ട്രന്‍സ്ലിട്ടെരേശന്‍ ഒഴിവാക്കപ്പെടും.


ഗൂഗിള്‍ ഡിക്ഷ്ണറി integrate ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനാല്‍
വാകുകളുടെ അര്‍ഥം കണ്ടെത്താനും പ്രയാസം ഇല്ല.
ഇതിനായി ഡിക്ഷ്ണറി ബട്ടനും ടൂള്‍ ബാറില്‍ ഉണ്ട്.
ജി മെയില്‍, ക്നോള്‍, ഓര്‍ക്കുട്ട് സ്കാപ്, ബ്ലോഗ്ഗര്‍, എ പി ഐ തുടങ്ങിയവയില്‍ ഇത്
പ്രയോജനപ്പെടുത്താം.
എല്ലാത്തിലും എല്ലാ ഭാഷകളും സപ്പോര്‍ട്ട് ചെയ്യില്ല എന്ന് മാത്രം.
Transliteration API യിലൂടെ നമ്മുടെ വെബ്‌ സൈറ്റും IME എനെബില്‍ ചെയ്യാവുന്നതാണ്.
ആധുനിക ബ്രൌസേരുകളും ഒപെരെടിംഗ് സിസ്റ്റങ്ങളും പിന്തുണക്കുന്ന അക്ഷരങ്ങളും.
ചിന്നങ്ങളും പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സിസ്റ്റം ആണ്
യുണികോഡ് സിസ്റ്റം.
യുണികോഡ് ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
അക്ഷരങ്ങള്‍ ശെരിയായ രീതിയില്‍ വന്നില്ലെങ്കില്‍ complex scrpt lay out എനേബിള്‍
ചെയ്യുകയോ, യുണികോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഉപയോഗിച്ച ശേഷം എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അറിയിക്കണം എന്ന്
അഭ്യര്‍ത്ഥിക്കുന്നു.

1 comment:

  1. ഈ സോഫ്റ്റ്‌വെയര്‍ ഉല്‍ഭവം മുതല്‍ ഇത്തന്നെയാണ് ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. വളര എളുപ്പമാണ് ഇതിന്റെ ഉപയോഗം. എങ്കിലും ചില അക്ഷരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടും ഉണ്ട്. ഉദാ: പാഠഇതര (paattyathara) മുതലായവ ശരിയായി എഴുതാന്‍ കഴിയുന്നില്ല, ഒരു വാക്ക് തെറ്റിയാല്‍ മുഴുവന്‍ വാക്കും ആദ്യം മുതല്‍ എഴുതേണ്ടി വരുന്നു എന്നിങ്ങനെ പോരായ്മകള്‍ ഉണ്ട് .

    ആശംസകള്‍

    ReplyDelete