Sunday, April 17, 2011

കന്നി വിഷുവിന്റെ ദഹിക്കാത്ത സ്മരണകള്‍


      
         ഓണം, വിഷു,ക്രിസ്മസ് ഇതിനൊക്കെ സ്കൂളില്‍ ലീവ് ഉണ്ടാകും എന്നല്ലാതെ ഞാനിത് വരെ അത് ആഘോഷിച്ചിട്ടില്ല.പഠിച്ചത് ഒരു ഇസ്ലാമിക ഹോസ്റ്റലില്‍ ആയതു കൊണ്ട് ആയിരിക്കാം ഇതിനെ കുറിച്ചുള്ള അറിവും കുറവാണ്.അങ്ങിനെയിരിക്കെ സഫാരി മാളിലെ  കീര്‍ത്തി ഹോട്ടലിന്റെ  ബ്രോഷര്‍ കാണാനിടയായി.