Showing posts with label social issues. Show all posts
Showing posts with label social issues. Show all posts

Wednesday, March 2, 2011

22 സൌജന്യ സി.ഡികള്‍....ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക


ഭാരതത്തിലെ നൂറുകോടിയില്‍‍‍പരം ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഭാഷാ സാങ്കേതിക വിദ്യ ഒരു പ്രധാന പങ്കു വഹിക്കുന്നു.
ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ www.ildc.gov.in www.ildc.in എന്നീ വെബ് സൈറ്റുകളിലൂടെ ഭാരതസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രധാന ഉപകരണങ്ങളും സേവനങ്ങളും താഴെകൊടുക്കുന്നു...

ഫോണ്ട്കോഡ് പരിവര്‍ത്തകര്‍‍സ്പെല്‍ ചെക്കര്‍ഓപ്പണ്‍ ഓഫീസ്
മെസ്സഞ്ചര്‍ഇ-മെയില്‍ ക്ലയന്‍റ്ഒസിആര്‍നിഘണ്ടു
ബ്രൗസര്‍ലിപിമാറ്റംകോര്‍പ്പൊറവേര്‍ഡ് പ്രൊസസ്സര്‍

രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം...


ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി.